റിലയൻസിന്റെ കൊവിഡ് വാക്‌സിൻ ഉടൻ, പരീക്ഷണം തുടങ്ങി

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (17:27 IST)
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടൻ തന്നെ കൊവിഡ് വാക്‌സിൻ നിർമാണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
 
ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ടായിരിക്കും പൂർത്തിയാക്കുക. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡില, സ്പുട്നിക്ക്,കൊവിഷീൽഡ്,കൊവാക്‌സിൻ എന്നിങ്ങനെ 6 വക്‌സിനുകൾക്കാണ് അനുമതിയുള്ളത്.
 
അതേസമയം കുട്ടികൾക്കുള്ള വാക്‌സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. രാജ്യത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണനയിൽ ഉള്ളതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്‌റ്റംബർ 5നകം സ്കൂൾ അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

അടുത്ത ലേഖനം
Show comments