രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 44,658 പേര്‍ക്ക്. കൂടാതെ 32,988 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 496 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,26,03,188 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് 3,44,899 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,36,861 പേര്‍ രോഗം ബാധിച്ച് ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 61,22,08,542 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.