Webdunia - Bharat's app for daily news and videos

Install App

ഇനി കർണാടകത്തിലേക്ക് കടക്കാൻ ആർടി‌പി‌സിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധം

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (08:38 IST)
കേരളത്തിൽ ശമനമില്ലാതെ കൊവിഡ് വ്യാപനം തുടരുന്ന സഹചര്യത്തിൽ കേരള അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക. ഇതിനാൽ അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിപ്പിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
 
അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന നടത്തും. കർണാടകത്തിൽ ദിവസവും പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ  15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
 
കൊവിഡ് കേസുകൾ കുറഞ്ഞതോടെ ബെംഗളൂരുവിൽ കോളേജുകൾ തുറന്നു. അടുത്തമാസം സ്കൂളുകൾ കൂടി തുറക്കാനിരിക്കെയാണ് അതിർത്തികളിൽ സംസ്ഥാനം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

അടുത്ത ലേഖനം
Show comments