ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യ. റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിവ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വന്‍തോതില്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായിട്ടും നിര്‍മാണ കമ്പനികളുമായിട്ടും തങ്ങള്‍ക്ക് വലിയ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യയില്‍ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ റഷ്യ തയ്യാറാണെന്നും ദിമിത്രിവ് പറഞ്ഞു. എന്നാല്‍ റഷ്യന്‍ വാക്‌സിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്ന വാക്‌സിന്‍ പരീക്ഷണം വെറും രണ്ടുമാസം കൊണ്ടാണ് റഷ്യ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ വാക്‌സിന് പേരിട്ടിരിക്കുന്നത്.