Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പൾസ് ഓക്‌സി മീറ്ററിന് ക്ഷാമം, ലഭ്യമായവ നിലവാരം കുറഞ്ഞവ, അമിത വില ഈടക്കുന്നുവെന്നും പരാതി

സംസ്ഥാനത്ത് പൾസ് ഓക്‌സി മീറ്ററിന് ക്ഷാമം, ലഭ്യമായവ നിലവാരം കുറഞ്ഞവ, അമിത വില ഈടക്കുന്നുവെന്നും പരാതി
, വ്യാഴം, 29 ഏപ്രില്‍ 2021 (16:06 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജൻ നില അളക്കുന്ന പൾസ് ഓക്‌സി മീറ്ററിന് ക്ഷാമം. ലഭ്യമായവയ്‌ക്ക് നിലവാരം ഇല്ലെന്നും പരാതിയുണ്ട്.
 
മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുവെന്നാണ് പരാതി. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കൽ ഷോപ്പുകാരുടെ വിശദീകരണം.

വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും മൂന്നു മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കണം. ഓക്‌സിജൻ അളവ് കുറഞ്ഞാൽ ആരോഗ്യ സംവിധാനത്തിന്റെ സഹായം തേടേണ്ടതായുമുണ്ട്. ഇതിനിടെയാണ് ഓക്‌സി മീറ്ററിന് ഉയർന്ന വില ഈടാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡിനെ പ്രതിരോധിക്കാന്‍ ആവി പിടിച്ചാല്‍ മതിയോ?