കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് പ്ലാസ്മ ചികിത്സ ആരംഭിച്ചു. അദ്ദേഹത്തിന്റെ അരോഗ്യത്തില്‍ നേരിയ പുരോഗതി വന്നതായി നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നന്നായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം അദ്ദേഹം ആളുകളെ തിരിച്ചറിയുന്നതായി എസ്പി ബാലസുബ്രമണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ അറിയിച്ചു. പിതാവ് മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറച്ചുദിവസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യവാനായി തിരച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ചരണ്‍ പറഞ്ഞു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്.