Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

മഹാരാഷ്‌ട്രയുടെ രക്ഷയ്‌ക്ക് സച്ചിന്‍; ഒരു മാസത്തേക്ക് 5000 പേര്‍ക്ക് ഭക്‍ഷ്യധാന്യങ്ങള്‍

Sachin Tendulkar

അനിരാജ് എ കെ

മുംബൈ , വെള്ളി, 10 ഏപ്രില്‍ 2020 (21:38 IST)
കൊറോണവൈറസ് വ്യാപനം മൂലം ഇന്ത്യയില്‍ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന മഹാരാഷ്‌ട്രയുടെ രക്ഷയ്‌ക്ക് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയില്‍ ദുരിതത്തിലായ 5000 പേര്‍ക്ക് ഒരുമാസത്തേക്ക് ഭക്‍ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുത്തു.
 
അപ്‌നാലയ എന്ന എന്‍ ജി ഒയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഈ വിവരം അപ്‌നാലയ ട്വീറ്റ് ചെയ്യുകയായിരുന്നു. ഈ ട്വീറ്റിന് മറുപടിയുമായി സച്ചിനും രംഗത്തെത്തി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന നടപടി തുടരണമെന്ന് അപ്‌നാലയയോട് അഭ്യര്‍ത്ഥിച്ചും ആശംസകള്‍ നേര്‍ന്നുമാണ് സച്ചിന്‍ ട്വീറ്റ് ചെയ്‌തത്. 
 
നേരത്തേ, കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിനായി സച്ചിന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിശബ്ദ ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം, അറിയൂ !