Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയ്‌ക്ക് പുതിയ വെല്ലു‌വിളി: കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്‌ടർമാർക്ക് വ്യാപകമായ രോഗബാധ; ആശങ്ക

ചൈനയില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയേറുന്നു.

ചൈനയ്‌ക്ക് പുതിയ വെല്ലു‌വിളി: കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്‌ടർമാർക്ക് വ്യാപകമായ രോഗബാധ; ആശങ്ക

കെ കെ

, ശനി, 15 ഫെബ്രുവരി 2020 (08:17 IST)
ചൈനയില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയേറുന്നു. മരണനിരക്കും രോഗബാധയും ഉയരുന്നതിനു പുറമെ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ രോഗം പടരുന്നതാണ് ഇപ്പോള്‍ ചൈനയെ വലയ്ക്കുന്നത്.
 
നിലവില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ സഹമന്ത്രിയായ സെങ്ക് യിക്‌സിന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്.

ഒപ്പം വുഹാനുള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊറോണ ബാധ വ്യാപകമാവുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
 
ചൈനയില്‍ ഇതു വരെ 1381 പേര്‍ കൊറോണ മൂലം മരണപ്പെട്ടു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കു പ്രകാരം 63,922 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടി ചീകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും !