ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

ശ്രീനു എസ്
വ്യാഴം, 1 ജൂലൈ 2021 (20:11 IST)
ജില്ലയില്‍ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. 
 
ജില്ലയില്‍ 137 ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളാണുള്ളത്. ഇവരില്‍ 59 പേര്‍ ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും സാമൂഹ്യ സുരക്ഷാ ദൗത്യത്തിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമാണു വാക്‌സിനേഷന്‍ നല്‍കുന്നത്. വാക്‌സിനേഷന് എത്തിയവര്‍ക്കായി മൂന്ന് എന്‍-95 മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങുന്ന ശുചിത്വ കിറ്റ് നല്‍കി. പൂജപ്പുര വി.ടി.സി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ എം. ഷൈനിമോള്‍, പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ചിത്രാ രവി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് എബോള; പ്രാരംഭ ലക്ഷണങ്ങള്‍ അറിയണം

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അടുത്ത ലേഖനം
Show comments