Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

68കാരനോട് തന്റെ പ്രേമം തുറന്നു പറഞ്ഞ് 24കാരി; വിവാഹ നിശ്ചയവും കഴിഞ്ഞു

Girl Love

ശ്രീനു എസ്

, വ്യാഴം, 1 ജൂലൈ 2021 (16:27 IST)
68കാരനോട് തന്റെ പ്രേമം തുറന്നു പറഞ്ഞ 24കാരി കോട്ടന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. തന്നേക്കാള്‍ 44വയസുപ്രായമുള്ള 68കാരനായ ഹെര്‍ബ് ഡിക്കോഴ്‌സനുമായാണ് യുവതി പ്രണയത്തിലായത്. വിര്‍ജിനിയയിലെ ഒരഭയകേന്ദ്രത്തില്‍ 2018ലാണ് ഇവര്‍ പരസ്പരം കാണുന്നത്. കണ്ടപ്പോള്‍തന്നെ ഹെര്‍ബിനെ തനിക്ക് ഇഷ്ടമായെന്ന് കോന്നി പറയുന്നു.
 
തങ്ങളുടെ ബന്ധത്തെ ആളുകള്‍ മോശമായി കാണുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതായും എന്നാല്‍ അദ്ദേഹം നല്ലവനാണെന്ന് മനസിലായതിനെ തുടര്‍ന്ന് അവര്‍ സമ്മതിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. 
 
കോന്നി തന്നോട് പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ആദ്യം ഞെട്ടലാണ് ഉണ്ടായതെന്ന് ഹെര്‍ബ് പറയുന്നു. അവള്‍ക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉണ്ടെന്നും ഇതിനെല്ലാം അവള്‍ക്കൊപ്പം കാണുമെന്നും അദ്ദേഹം പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരഭിമാനകൊല: പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി