Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (11:47 IST)
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കിണവൂര്‍, മെഡിക്കല്‍ കോളേജ്, മുട്ടട, ചെട്ടിവിളാകം, കുറവന്‍കോണം, നന്ദന്‍കോട്, കുന്നുകുഴി, പേരൂര്‍ക്കടയിലെ ആയൂര്‍കോണം പ്രദേശം, കൊടുങ്ങാനൂര്‍, ഹാര്‍ബര്‍, കണ്ണമ്മൂല, തൈക്കാട്, കരമന, പി.റ്റി.പി നഗര്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി മഠം, എയ്തുകൊണ്ടകാണി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, മാവുവിള, തിരുപുറം ഗ്രാമപഞ്ചായത്തിലെ പുലവാങ്ങല്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പോത്തന്‍കോട് ടൗണ്‍, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമണ്‍തുരുത്ത്, വിളയില്‍ക്കുളം, പുത്തന്‍തോപ്പ് നോര്‍ത്ത്, പുതുക്കുറിച്ചി നോര്‍ത്ത്, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കൊയ്തൂര്‍കോണം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനങ്കല്‍, പറണ്ടോട്, പുറുത്തിപ്പാറ, കരവാരം ഗ്രാമപഞ്ചായത്തിലെ ഞാറക്കാട്ടുവിള, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മൂന്നുമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നു കളക്ടര്‍ അറിയിച്ചു.
 
അതേസമയം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍(വലിയവിള, പ്ലാവിള, മീന്താങ്ങി പ്രദേശങ്ങള്‍), പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വാവരമ്പലം വാര്‍ഡ്(വാവരമ്പലം ജംഗ്ഷന്‍, ഇടത്തറ), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ചിട്ടിയൂര്‍കോട്, അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്, ഇരുമ്പ, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പാവതിയന്‍വിള, നെടുവന്‍വിള, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments