Publish Date: Sun, 11 Oct 2020 (11:34 IST)
Updated Date: Sun, 11 Oct 2020 (11:36 IST)
രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. കേരളം കൊവിഡ് പ്രതിദിന കണക്കില്‍ മഹാരാഷ്ട്രയേയും കര്‍ണാടകയേയും പിന്നിലാക്കി. സംസ്ഥാനത്ത് ഇന്നലെ 11755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ രോഗ വര്‍ധന കൂടുമെന്ന് അരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 11416ഉം കര്‍ണാടകയില്‍ 10517ഉം പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 74383 പേര്‍ക്കാണ്. 918 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 108334 ആയിട്ടുണ്ട്. നിലവില്‍ എട്ടരലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ 60ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്.