Publish Date: Mon, 28 Sep 2020 (20:25 IST)
Updated Date: Mon, 28 Sep 2020 (20:30 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍(79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍(85), വെഞ്ഞാറമ്മൂട് സ്വദേശിനി വിജയമ്മ(68) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 207 പേര്‍ സ്ത്രീകളും 279 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 37 പേരും 60 വയസിനു മുകളിലുള്ള 77 പേരുമുണ്ട്. പുതുതായി 2,875 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,269 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,657 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,906 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 506 പേര്‍ ഇന്ന് രോഗമുക്തി നേടി.