Publish Date: Wed, 30 Sep 2020 (11:27 IST)
Updated Date: Wed, 30 Sep 2020 (11:29 IST)
ജില്ലയില്‍ ഇന്ന് 935 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍(61), പേട്ട സ്വദേശി വിക്രമന്‍(70) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 388 പേര്‍ സ്ത്രീകളും 547 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 92 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. പുതുതായി 1,811 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,100 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,980 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 10,405 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.