Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് 385 പേര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ നിയമപ്രകാരം കേസെടുത്തു

Trivandrum Covid Violation

ശ്രീനു എസ്

, ചൊവ്വ, 18 മെയ് 2021 (20:32 IST)
ട്രിപ്പിള്‍ ലോക്ഡൗണിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 385 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 363 പേര്‍ക്കെതതിരെ സിറ്റി പോലീസും 22 പേര്‍ക്കെതിരെ റൂറല്‍ പോലീസും കേസ് രെജിസ്റ്റര്‍ ചെയ്തു. അനുമതിയില്ലാതെ വാഹനങ്ങള്‍ നിരത്തിലിറിക്കിയതിന് 64 വാഹനങ്ങളും ഇന്ന് ജില്ലയില്‍ പോലീസ് പിടിച്ചെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാത്ത 12 കടകളും പോലീസ് അടപ്പിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ ശക്തമാണ്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയും പോലീസ് സ്വീകരിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 109 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 5225 പേര്‍