തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:11 IST)
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പണിമൂല, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുടക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
അതേസമയം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍കോണം, ചാവര്‍കോട്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ തച്ചൂര്‍ക്കുന്ന്, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട്(വലിയവിള, വെള്ളംകെട്ടുംവിള പ്രദേശങ്ങള്‍), ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ (തോട്ടുമുഖം പ്രദേശം), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മച്ചേല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാലടി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments