Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2020: 'ഹൃദയമിടിപ്പ് ഏറ്റവും ഉയർന്നനിലയിലായിരുന്നു, എന്താണ് സംഭവിയ്ക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല'

IPL 2020: 'ഹൃദയമിടിപ്പ് ഏറ്റവും ഉയർന്നനിലയിലായിരുന്നു, എന്താണ് സംഭവിയ്ക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല'
, വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:40 IST)
നായകനെന്ന നിലയിൽ കെഎൽ രാഹുൽ ഏറെ സമ്മർദ്ദത്തിലായ മത്സരങ്ങളിൽ ഒനായിരുന്നു കഴിഞ്ഞ പഞ്ചാബ്-ബാംഗ്ലൂർ മത്സരം താരം തന്നെ അത് സമ്മതിയ്ക്കുന്നുണ്ട്. പലതവണ വിജയത്തിനരികിൽ‌ പരാജയപ്പെട്ടതുപോലെ വീണ്ടും പരാജയപ്പെടുമോ എന്ന ആശങ്ക ലോകേഷ് രാഹുലിന് ഉണ്ടായിരുന്നു. അത്ര ടെൻഷൻ നൽകുന്നതായിരുന്നു മത്സരത്തിലെ അവസാന ഓവർ. അവസാന പന്തിലാണ് പഞ്ചാബിന് വിജയം സ്വന്തമാക്കാനായത്. 
 
20ആം ഓവറിൽ പഞ്ചാബിന് വേണ്ടിയിരുന്നത് ആറു പന്തിൽ വെറും രണ്ട് റൺസ് മാത്രം. ആദ്യ രണ്ടുപന്തുകളും ഡോട് ബോളുകൾ. മൂന്നാം പന്തിൽ ഗെയ്‌ൽ ഒരു റൺ നേടി. ഇതോടെ സ്കോർ ടൈയയി. നാലാം പന്ത് രാ‌ഹുൽ നീട്ടിയടിച്ചു പക്ഷേ പന്ത് വാഷിങ്ടൺ സുന്ദറിന്റെ കൈകളിൽ എത്തിയതോടെ റൺസ് എടുക്കാനായില്ല. അഞ്ചാം പന്ത് കവറിലേയ്ക്ക് അടിച്ച് രാഹുൽ സിംഗിൾ എടുക്കാൻ ഓടിയെങ്കിലും ഗെയ്‌ലിന് ഓട്ടം പിഴച്ചു രണ്ണൗട്ടായി. പിന്നീട് കളത്തിലെത്തിയ നിക്കോളസ് പുരാൻ അവസാന പന്തിൽ സിക്സർ പറത്തിയാണ് വിജയം കണ്ടെത്തിയത്.
 
'അവസാന ഓവറിൽ എന്റെ ഹൃദയമിടിപ്പ് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. അതിനെകുറിച്ച് പറയാൻ എനിയ്ക്ക് വാക്കുകൾ കിട്ടുന്നില്ല. കിങ്സ് ഇലവൻ പഞ്ചാബിന്റെ ചേസിങ്ങിന് എന്ത് സംഭവിച്ചു എന്നൽ എനിയ്ക്ക് ഒരു ഐഡിയയുമില്ല. സമ്മർദ്ദത്തിലായി എങ്കിലും അവസാനം കടമ്പ കടക്കാനായതിൽ ഏറെ സന്തോഷമുണ്ട്. വിജയം ടീമിന്റെ അത്മവിശ്വാസത്തിന് കരുത്തുപകരും.' കെ എൽ രാഹുൽ പറഞ്ഞു. നിർണായക മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൗണ്ടറികളിലൂടെ മാത്രം 10,000 റൺസ്, മനസ്സിലാവുന്നുണ്ടോ ബോസിന്റെ റെയ്‌ഞ്ച്