Publish Date: Mon, 07 Sep 2020 (08:02 IST)
Updated Date: Mon, 07 Sep 2020 (08:04 IST)
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. തിരുവനന്തപുരത്തെ വെള്ളറടയിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്.
ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നപ്പോള്‍ പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ യുവതി സെപ്റ്റംബര്‍ മൂന്നിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്.