Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (09:02 IST)
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം(വാറുവിളാകം കോളനി പ്രദേശങ്ങള്‍), പാല്‍കുളങ്ങര(തേങ്ങാപ്പുര ലെയിന്‍, കവറടി പ്രദേശങ്ങള്‍), നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന്(ആനപ്പാറ, വട്ടവിള പ്രദേശങ്ങള്‍ മാത്രം), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അണപ്പാട്(ഉദയാ ഗാര്‍ഡന്‍ പ്രദേശങ്ങള്‍), മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ മുദാക്കല്‍, ചെമ്പൂര് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
 
അതേസമയം കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ മാലയ്ക്കല്‍, പനപ്പാംകുന്ന്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ഞാല്‍, പള്ളിവേട്ട, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരുതംകോട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്, പുളിമൂട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്