കോവിഡ് നിയന്ത്രണം: നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

ശ്രീനു എസ്
ശനി, 31 ഒക്‌ടോബര്‍ 2020 (18:01 IST)
കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആര്‍പിസി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ 31ന് അര്‍ധരാതി വരെയാണ് തുടക്കത്തില്‍ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
 
ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്ന സാഹചര്യം ജില്ലയില്‍ ഒഴിവായിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ ആകെ 57,939 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിചിട്ടുണ്ട്. ഇതില്‍ 8,547 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമായി തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുന്‍നിര്‍ത്തിയാണ് സി.ആര്‍.പി.സി. 144 പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും വിശപ്പ് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കണോ, എങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാം

ചൂടുകാലത്ത് അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണോ?

രോഗപ്രതിരോധ ശേഷി കുറവാണോ, വിറ്റാമിന്‍ സി കുറവായിരിക്കാം!

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments