Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ കോളജുകളില്‍ 200ഓളം ന്യൂജനറേഷന്‍ കോഴ്സുകള്‍ ഉടനെ ആരംഭിക്കും

സംസ്ഥാനത്തെ കോളജുകളില്‍ 200ഓളം ന്യൂജനറേഷന്‍ കോഴ്സുകള്‍ ഉടനെ ആരംഭിക്കും

ശ്രീനു എസ്

, ശനി, 31 ഒക്‌ടോബര്‍ 2020 (14:20 IST)
സംസ്ഥാനത്തെ ഗവ. എയിഡഡ് കോളജുകളില്‍  ഇരുനൂറോളം  ന്യൂജനറേഷന്‍ കോഴ്സുകള്‍ ഉടനെ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവ:കോളജില്‍ കിഫ.്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന അക്കാദമിക് ബ്ലോക്ക്, കാന്റീന്‍ കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  
 
ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ സയന്‍സ് വിഷയങ്ങളില്‍ കോഴ്സുകള്‍ നടത്തുന്നത് വഴി വിദ്യാഭ്യാസ രംഗത്ത് പുതിയ വിപ്ലവം നടക്കുകയാണെന്നും നിലവിലുള്ള യൂനിവേഴ്സിറ്റികളിലും കോളജുകളിലും പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നുവെന്നും മൂവായിരത്തോളം പുതിയ നിയമനങ്ങള്‍ നടത്തും എന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി