കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പഴവിളയെ(പങ്കാട് പ്രദേശം മാത്രം) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലച്ചിറ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്(മൂലമൂട് പ്രദേശം), കുന്നനാട്(ചെക്കിട്ടവിളാകം പ്രദേശം), വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്, വിട്ടിയം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.