Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചയ്ക്കകം വാക്സിന്‍ നല്‍കും

Trivandrum
തിരുവനന്തപുരം ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന്‍ ഒരാഴ്ചയ്ക്കകം നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജോത് ഖോസ അറിയിച്ചു.
 
വാക്‌സിന്‍ ലഭ്യതയനുസരിച്ചത് ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന് 50% സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിന്‍ സ്വീകരിക്കാം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള ഐഡി കാര്‍ഡ് കരുതണം. ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷനായി തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തണ്ണിമത്തന്റെ ഗുണങ്ങള്‍ ഇവയാണ്