Publish Date: Mon, 05 Jul 2021 (20:31 IST)
Updated Date: Mon, 05 Jul 2021 (20:33 IST)
ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായാണ് വാക്സിനേഷന്‍ നടപ്പാക്കുന്നത്.
ജില്ലയില്‍ ആകെ 11,158 അതിഥി തൊഴിലാളികളാണുള്ളത്. കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ അതിഥി തൊഴിലാളികള്‍ക്കായി ആനയറ വലിയ ഉദേശ്വരം സ്‌കൂളില്‍ രണ്ടു വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 619 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
വാക്‌സിന്‍ ലഭ്യത അനുസരിച്ച് ജില്ലയിലുടനീളം കൂടുതല്‍ വാക്സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.