Publish Date: Tue, 09 Nov 2021 (12:14 IST)
Updated Date: Tue, 09 Nov 2021 (12:16 IST)
ഇന്ത്യൻ നിർമിത കൊവിഡ് കൊവാക്‌സിന് യുകെ അംഗീകാരം നൽകി. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ബ്രിട്ടനിൽ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം.
കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനും ഉൾപ്പെടുത്തിയത്കൊവാക്‌സിന് പുറമേ ചൈനയുടെ സിനോ വാക്‌സിനുകളെയും ബ്രിട്ടൺ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.