Publish Date: Wed, 17 Mar 2021 (18:22 IST)
Updated Date: Wed, 17 Mar 2021 (18:25 IST)
ആസ്ട്രാ സെനക്കയുടെ കൊവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്ട്രാസെനക്കയുടെ വാക്സിന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രക്തം കട്ടപിടിക്കുന്നതിന് വാക്സിന്‍ കാരണമാകുന്നുവെന്നാരോപിച്ചാണ് നടപടി.
ലോകാരോഗ്യ സംഘടനയും യുറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയും വാക്സിന്‍ സുരക്ഷിതമാണെന്നും രക്തം കട്ടപിടിക്കുന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ലെന്നും പറഞ്ഞു. ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഈ വാക്സിന്‍ ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലുമാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.