Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൺലോക്ക് 5: തിയേറ്ററുകളും സ്‌കൂളുകളും പാര്‍ക്കുകളും തുറക്കാം

അൺലോക്ക് 5: തിയേറ്ററുകളും സ്‌കൂളുകളും പാര്‍ക്കുകളും തുറക്കാം

സുബിന്‍ ജോഷി

ന്യൂഡൽഹി , ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (21:35 IST)
അൺലോക്ക് 5.0 മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതനുസരിച്ച് ഒക്ടോബർ 15 മുതൽ തിയേറ്ററുകളും സ്കൂളുകളും പാര്‍ക്കുകളും കോളജുകളും തുറക്കാം. എന്നാല്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളും അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്. ഓൺലൈൻ ക്ലാസുകൾ തുടരാനും അനുമതിയുണ്ട്. കുട്ടികള്‍ സ്‌കൂളുകളില്‍ പഠിക്കണമോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരണമോ എന്ന് രക്ഷകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം. ഹാജര്‍ നിര്‍ബന്ധമാക്കില്ല.
 
അതേസമയം സിനിമ തിയറ്ററുകളില്‍  50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു പ്രവർത്തനം തുടങ്ങാം. വിനോദ പാർക്കുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. പാര്‍ക്കുകളാണെങ്കിലും മള്‍ട്ടിപ്ലക്‍സുകളാണെങ്കിലും പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. 
 
അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോഴും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തില്‍ ബുധനാഴ്‌ച എണ്ണായിരത്തിലധികം പേരാണ് കൊവിഡ് പൊസിറ്റീവായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു