ഒമിക്രോണിന് ഉയർന്ന അപകട സാധ്യത, ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (15:33 IST)
കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദം എത്രമാത്രം അപകടകാരമാണെന്നതിൽ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ഒമിക്രോൺ വകഭേദം പടർന്ന് പിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. എന്നാൽ ഒമിക്രോണുമായി ബന്ധപ്പെട്ട് ഒരു മരണവും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കുറിപ്പിലുണ്ട്.
 
അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈകളിലെ വിറയന്‍, അവ്യക്തമായ സംസാരം എന്നിവ നാഡീവ്യവസ്ഥയുടെ തകരാറുകളുടെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്!

മുളകുപൊടിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നറിയാമോ?

ചോറ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് നല്ലതോ?

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments