ലോകം ഒമിക്രോൺ ഭീതിയിൽ കഴിയവെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനെ സ്വദേയിയായ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.
സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചില്ലെങ്കിലും രോഗഭീതിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.
അതിനിടെ മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്ന് ബോട്സ്വാന സ്വദേശിയായ യുവതിയെ കാണാതായി ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.