Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത കൊവിഡ് വകഭേദം ഒമിക്രോണിനേക്കാൾ സാംക്രമികമാകും, ഒരു പക്ഷേ മാരകവുമാ‌വാം: ലോകാരോഗ്യസംഘടന

അടുത്ത കൊവിഡ് വകഭേദം ഒമിക്രോണിനേക്കാൾ സാംക്രമികമാകും, ഒരു പക്ഷേ മാരകവുമാ‌വാം: ലോകാരോഗ്യസംഘടന
, ബുധന്‍, 9 ഫെബ്രുവരി 2022 (12:11 IST)
ഒമിക്രോൺ തരംഗത്തിന്റെ ശമനത്തോടെ ലോകം സാധാരണ ഗതിയിലേക്ക് മടങ്ങുകയാണ്. എന്നാൽ അടുത്ത കൊവിഡ് വകഭേദം അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ സാംക്രമികമായിരിക്കുമെന്നും ഒരുപക്ഷേ മാരകമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന.
 
അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എപ്പിഡെമിയോളജിസ്റ്റും കോവിഡ് -19 നെക്കുറിച്ചുള്ള സാങ്കേതിക നേതാവുമായ ഡോ മരിയ വാൻ കെർഖോവ് ആണ് കൊവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ഭാവിയിലെ വകഭേദങ്ങൾ ഒമിക്രോണിനേക്കാൾ അപകടമാകാമെന്നും മുന്നറിയിപ്പ് നൽകിയത്.
 
അടുത്ത വകഭേദം കൂടുതൽ കരുത്ത് നേടിയിട്ടുണ്ടാകും.കാരണം അതിന് നിലവിൽ വ്യാപിക്കുന്നതിനെ മറികടക്കേണ്ടതുണ്ട്. ഭാവിയിലെ വകഭേദങ്ങൾ കൂടുതൽ കഠിനമായിരിക്കുമോ അല്ലയോ എന്നതാണ് വലിയ ചോദ്യം ഡോ വാൻ കെർഖോവ് പറഞ്ഞു. അടുത്ത വകഭേദത്തിന് വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയ്ക്കാൻ സാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. 
 
അതേസമയം ഒമിക്രോണിൽ കണ്ടത് പോലെ കഠിനമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനാൽ കുത്തിവയ്പ്പ് നിർബന്ധമാണെന്നും വാൻ കെർഖോവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞു