Publish Date: Sat, 12 Sep 2020 (10:32 IST)
Updated Date: Sat, 12 Sep 2020 (18:58 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.90 കോടിയലേക്ക് ഉയരുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് അനിയന്ത്രിതമായി തുടരുന്നത്. അമേരിക്കയില്‍ മാത്രം 66ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1.97 ലക്ഷത്തോളം പേര്‍ കൊവിഡ് മൂലം അമേരിക്കയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇന്ത്യ കൊവിഡ് ബാധിതര്‍ 46 ലക്ഷം കടന്നു. കഴിഞ്ഞ 34 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,59,985 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1201 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.