Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്, വ്യാപനശേഷിയും കൂടുതൽ: 'നിയോകോവ്" മുന്നറിയിപ്പ് നൽകി ചൈന

ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്, വ്യാപനശേഷിയും കൂടുതൽ: 'നിയോകോവ്
, വെള്ളി, 28 ജനുവരി 2022 (12:27 IST)
കൊറോണ വൈറസ് ആദ്യമായി കണ്ടെത്തി‌യ ചൈനയിലെ വുഹാനിൽ നിന്നും മറ്റൊരു വൈറസിന്റെ മുന്നറിയിപ്പ്.ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
 
ചൈനീസ് ഗവേഷകരുടെ റിപ്പോർട്ട് പ്രകാരം നിലവിലെ കൊറോണ വൈറസിനേക്കാൾ വ്യാപന നിരക്കും ഉയർന്ന മരണ നിരക്കും ഉള്ളതാണ് നിയോകോവ് വൈറസ്. ഇത് ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാൻ സാധ്യ‌തയുണ്ടെന്നും ഗവേഷകർ ചൂണ്ടികാട്ടുന്നു.
 
മെര്‍സ് കോവ് വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന ‘നിയോകോവ്’ 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു തരം വവ്വാലുകളിൽ മാത്രമാണ് നിയോകോവ് കണ്ടെത്തിയത്. ഈ വൈറസ് ഇതുവരെ മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ പടര്‍ന്നിട്ടുള്ളൂവെന്നാണ് അറിയപ്പെട്ടിരുന്നത്. 
 
ബയോആര്‍ക്സിവ് വെബ്സൈറ്റില്‍ പ്രീപ്രിന്റ് ആയി പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം നിയോകോവിയും അതിന്റെ അടുത്ത ബന്ധുവായ പിഡിഎഫ്-2180-കോവിയും മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തി.വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ഈ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 164 കോടി കടന്നു