ചാമ്പ്യന്‍മാര്‍ ആരായാലും ‘കപ്പ്‘ ഐസിസിക്ക് തന്നെ
, ചൊവ്വ, 8 ഫെബ്രുവരി 2011 (13:38 IST)
ഏതൊരു കായികതാരത്തിന്റേയും സ്വപ്നമാണ് ലോകകിരീടം ചൂടുകയെന്നത്. ലോകകപ്പ് ഉയര്‍ത്തുന്നതില്‍ കവിഞ്ഞ് ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ലോകകപ്പ് ട്രോഫിക്ക് പ്രാധാന്യം ഏറെയാണ്- ഏത് കളിയിലായാലും. ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുടെ പകര്‍പ്പാണ് ഐസിസി വിജയികള്‍ക്ക് സമ്മാനിക്കുന്നത്.ഐ സി സി ആസ്ഥാനത്താണ് യഥാര്‍ഥ ട്രോഫി വച്ചിരിക്കുന്നത്. ഇതിന്റെ പകര്‍പ്പാണ് ഓരോ തവണയും വിജയികളുടെ പേര് ആലേഖനം ചെയ്ത് സമ്മാനിക്കുന്നത്. ഈ ട്രോഫി തന്നെയാണ് ലോകകപ്പ് ക്രിക്കറ്റ് പ്രചരണത്തിനായി ലോകമെമ്പാടും പര്യടനം നടത്തി ഒടുവില്‍ ഇന്ത്യയിലെത്തിയതും.ആദ്യ ലോകകപ്പുകളില്‍ ഓരോ തവണയും ട്രോഫികള്‍ ഉണ്ടാക്കുകയായിരുന്നു ചെയ്തിരുന്നത്. 1999 ലോകകപ്പ് മുതലാണ് സ്ഥിരം ട്രോഫി എന്ന സംവിധാനം നടപ്പിലാക്കിയത്. ഗരാര്‍ഡ് & കൊ എന്ന കമ്പനിയിലെ ശില്‍പ്പികള്‍ രണ്ട് മാസം കൊണ്ടാണ് ലോകകപ്പ് ട്രോഫി രൂപ കല്‍പ്പന ചെയ്തത്. ഈ ട്രോഫി വെള്ളി കൊണ്ടും തങ്കത്തകിടും കൊണ്ടുണ്ടാക്കിയതാണ്. ഒരു സ്വര്‍ണ്ണ ഭൂഗോളം മൂന്ന് വെള്ളി സ്തംഭങ്ങളില്‍ നില്‍ക്കുന്ന തരത്തിലാണ് ട്രോഫിയുടെ രൂപകല്‍പ്പന. സ്റ്റമ്പും അതിനുമുകളിലുള്ള ബെയിലുകളും എന്ന ആകൃതിയിലാണ് സ്തംഭങ്ങള്‍. ഇവ ക്രിക്കറ്റിന്റെ മൂന്ന് അടിസ്ഥാന കാര്യങ്ങളായ ബാറ്റിംഗ്, ബൌളിങ്ങ്, പിന്നെ ഫീല്‍ഡിംഗ് എന്നിവയെ സൂചിപ്പിക്കുന്നു. ട്രോഫിയിലെ ഭൂലോകം ക്രിക്കറ്റ് പന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.പ്ലാറ്റോണിക്ക് ദിശകള്‍ പരിഗണിച്ചാണ് ട്രോഫി നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഏത് വശത്ത് നിന്ന് നോക്കിയാലും ടോഫി ഒരേ പോലെ കാണാന്‍ കഴിയും. ട്രോഫിക്ക് 60 സെന്റിമീറ്റര്‍ ഉയരവും 11 കിലോ തൂക്കവും ഉണ്ട്. ഇരുപത് വിജയികളുടെ വരെ പേര് ആലേഖനം ചെയ്യാവുന്നതാണ് ഇപ്പോഴത്തെ ട്രോഫി.(
ക്രിക്കറ്റ് ലോകകപ്പ് ട്രോഫി മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത പടം)
Follow Webdunia malayalam