ലോകകപ്പില്‍ ബാറ്റ് തീര്‍ത്ത വിസ്മയങ്ങള്‍
, ശനി, 29 ജനുവരി 2011 (15:24 IST)
ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ലോകക്രിക്കറ്റ് വിരുന്നിനെത്തുന്നു. എന്തൊക്കെ വിസ്മയങ്ങളാകും ഈ ലോകകപ്പ് തീര്‍ക്കുകയെന്ന പ്രവചിക്കുക അസാധ്യമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ബാറ്റിംഗ് വിസ്മയങ്ങള്‍ ഈ ലോകകപ്പില്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും. ബാറ്റിംഗിനെ അനുകൂലിക്കുന്നവയാണ് ഇന്ത്യന്‍ പിച്ചുകള്‍. ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ പിച്ചുകളും ബാറ്റിനെ പ്രണയിക്കുന്നവരാണ്. അപ്പോള്‍ ബാറ്റ്സ്മാന്‍മാരുടേതാകും ഈ ലോകകപ്പ്.ഏതൊരു കളിയിലും ഒന്നാമനെ നിശ്ചയിക്കുന്നത് അവരുടെ റെക്കോര്‍ഡുകളാണ്. ക്രിക്കറ്റില്‍ പ്രത്യേകിച്ചും. ശരാശരികളും കണക്കുകൂട്ടലുകളും തീര്‍ക്കുന്ന പട്ടികയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും മിന്നിത്തിളങ്ങുന്നത്. ക്രിക്കറ്റ് മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലോകകപ്പിലെ ബാറ്റിംഗ് റെക്കോര്‍ഡുകളിലേക്ക് ഒരു എത്തി നോട്ടം.ഏറ്റവും കൂടുതല്‍ റണ്സ്ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം. 1992 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളില്‍ നിന്നായി സച്ചിന്‍ നേടിയത് 1796 റണ്‍സാണ്. 36 മത്സരങ്ങളില്‍ നിന്ന് 35 ഇന്നിംഗ്സുകളിലായാണ് സച്ചിന്റെ ഈ നേട്ടം. ഏറ്റവും കൂടിയ സ്കോര്‍ 152 ആണ്. നാലു തവണ പുറത്താകാതെ നിന്ന സച്ചിന്റെ ലോകകപ്പുകളിലെ ശരാശരി 57.93 ആണ്. ഓസീസിന്റെ റിക്കി പോണ്ടിംഗ് ആണ് ഈ നേട്ടത്തില്‍ സച്ചിന് പിന്നില്‍. 1996 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളിലായി 39 മത്സരങ്ങളില്‍ കളിച്ച പോണ്ടിംഗ് 36 തവണയാണ് ബാറ്റ് ചെയ്തത്. നാലു തവണ പുറത്താകാതെ നിന്നു. പുറത്താകാതെ നേടിയ 140 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 48.03 ആണ്.ഏറ്റവും ഉയര്‍ന്ന സ്കോര്ദക്ഷിണാഫ്രിക്കയുടെ ഗാരി കേര്‍സ്റ്റന്‍ പുറത്താകാതെ നേടിയ 188 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 1996ലെ ലോകകപ്പില്‍ യുഎഇക്കെതിരെയാണ് ഗാരി ഈ സ്കോര്‍ നേടിയത്. രണ്ടാമത്തെ ഏറ്റവും മികച്ച സ്കോറിന്റെ ഉടമ ഇന്ത്യയുടെ സൌരവ് ഗാംഗുലിയാണ്. ശ്രീലങ്കയ്ക്കെതിരെ 1999 ലോകകപ്പില്‍ 183 റണ്‍സാണ് ഗാംഗുലി നേടിയത്.
കൂടുതല്‍ സെഞ്ച്വറിനാലു താരങ്ങളാണ് ഈ റെക്കോര്‍ഡിന് അര്‍ഹര്‍. ഇന്ത്യന്‍ താരങ്ങളായ സൌരവ് ഗാംഗുലി, സച്ചിന്‍ ഓസീസ് താരങ്ങളായ മാര്‍ക്ക് വോ, റിക്കി പോണ്ടിംഗ് എന്നിവരാണ് അവര്‍. പക്ഷേ മത്സരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഈ നേട്ടത്തിന്റെ തിളക്കം കൂടുതല്‍ ഗാംഗുലിക്കാണ്. 1999 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളില്‍ നിന്നായി 21 മാച്ചുകളിലായാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. ഉയര്‍ന്ന സ്കോര്‍ 183 ആണ്. തൊട്ടുപിന്നില്‍ 1992- 1999 ലോകകപ്പുകളില്‍ കളിച്ച മാര്‍ക്ക് വോ ആണ്. 22 മാച്ചുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ വോയുടെ ഉയര്‍ന്ന സ്കോര്‍ 130 ആണ്. സച്ചിനാണ് മൂന്നാം സ്ഥാനത്ത്. 1992 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളില്‍ നിന്നായി 35 ഇന്നിംഗ്സുകളിലായാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. ഉയര്‍ന്ന സ്കോര്‍ 152 ആണ്. നാലാം സ്ഥാനത്തുള്ള റിക്കി പോണ്ടിംഗ് ഈ നേട്ടത്തിലെത്തിയത് 1996 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളിലായി 39 മത്സരങ്ങളില്‍ നിന്നാണ്. 36 തവണ ബാറ്റ് ചെയ്ത റിക്കി പോണ്ടിംഗിന്റെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 140 റണ്‍സ് ആണ്.അടുത്ത പേജില്‍- സച്ചിന്‍ തന്നെ ലോകകപ്പിലെ താരം
കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറിഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി നേടിയത് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 13 അര്‍ദ്ധസെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്( മത്സരങ്ങളുടെ എണ്ണം മുന്‍പ് പറഞ്ഞിട്ടുണ്ട്.) അര്‍ദ്ധസെഞ്ച്വറികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സിനാണ്. 1999-2007 ലോകകപ്പുകളില്‍ നിന്നായി 10 അര്‍ദ്ധസെഞ്ച്വറികളാണ് ഗിബ്സ് നേടിയത്. 25 മത്സരങ്ങളില്‍ 23 ഇന്നിംഗ്സുകളിലായാണ് ഗിബ്സ് ഈ നേട്ടത്തിലെത്തിയത്. ഗിബ്സ് രണ്ട് സെഞ്ച്വറികളാണ് നേടിയത്. ഓസീസിന്റെ പോണ്ടിംഗും 10 അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്ഇന്ത്യയുടെ സച്ചിന് ടെണ്ടുല്‍ക്കര്‍ ആണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 2003 ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സാണെടുത്തത്. 11 മാച്ചുകളില്‍ നിന്നായി സച്ചിന്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറികളും നേടി. ഉയര്‍ന്ന സ്കോര്‍ 152 റണ്‍സാണ്. 2007 ലോകകപ്പില്‍ 659 റണ്‍സെടുത്ത ഓസീസിന്റെ മാത്യൂ ഹെയ്ഡന്റെ പ്രകടനമാണ് ഇതില്‍ രണ്ടാമത്. 11 മത്സരങ്ങളില്‍ 10 ഇന്നിംഗ്സുകളിലായി ഹെയ്ഡന്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടി. 158 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശ്രീലങ്കയുടെ മഹേള ജയവര്‍ദ്ധനയാണ് ഈ നേട്ടത്തില്‍ മൂന്നാമതുള്ളത്. 2007 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 548 റണ്‍സാണ് ജയവര്‍ദ്ധന നേടിയത്. ഒരു സെഞ്ച്വറിയും 2 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പടെയാണ് ഈ നേട്ടം. പുറത്താകാതെ നേടിയ 115 റണ്‍സാണ് ജയവര്‍ദ്ധനയുടെ ഉയര്‍ന്ന സ്കോര്‍. ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ഇന്ത്യക്കാണ്. 2007 ലോകകപ്പില്‍ ബെര്‍മുഡയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 413 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.ഈ നേട്ടത്തില്‍ 398 റണ്‍സുമായി ശ്രീലങ്കയാണ് രണ്ടാംസ്ഥാനത്ത്. 1996 ലോകകപ്പില്‍ കെനിയക്കെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ നേടിയത്.