Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്‍‌മാന്‍ഷോയില്‍ നിന്നും ടീം ഇന്ത്യയിലേക്ക്

വണ്‍‌മാന്‍ഷോയില്‍ നിന്നും ടീം ഇന്ത്യയിലേക്ക്
ന്യൂഡല്‍‌ഹി , ബുധന്‍, 8 ഏപ്രില്‍ 2009 (20:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് സമീപകാലത്ത് നേടിയ ഏറ്റവും പകിട്ടാര്‍ന്ന വിജയങ്ങളിലൊന്നായിരുന്നു ന്യൂസിലാന്‍ഡിലേത്. ന്യൂസിലന്‍ഡില്‍ ആദ്യമായി ഏകദിന പരമ്പരയിലും 41 വര്‍ഷത്തിന് ശേഷം ടെസ്റ്റ് പരമ്പരയിലും ധോണിയുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. ഇന്ത്യന്‍ ടീമിന്‍റെ തലപ്പാവിലെ മറ്റൊരു പൊന്‍‌തൂവലായി ഈ പര്യടനം വിലയിരുത്തപ്പെടുമെന്നതില്‍ സംശയമില്ല.

പര്യടനം തുടങ്ങും മുമ്പ് ന്യൂസിലാന്‍ഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞ ഒരു കാര്യമുണ്ട്. വ്യക്തിഗത പ്രകടനങ്ങള്‍ക്കുപരി കൂട്ടായ പ്രകടനത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നായിരുന്നു ധോണിയുടെ അഭിപ്രായം. ധോണിയുടെ വാക്കുകള്‍ അക്ഷാരാര്‍ത്ഥത്തില്‍ പ്രവര്‍ത്തിയില്‍ പകര്‍ത്തിയ പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചത്. കൂട്ടായ അദ്ധ്വാനം. ന്യൂസിലാന്‍ഡില്‍ ഇന്ത്യ വിജയിച്ച എല്ലാ മത്സരങ്ങളിലും ടീമിന്‍റെ ഈ കൂട്ടായ പ്രകടനം ദൃശ്യമായിരുന്നു.

ക്രിക്കറ്റ് പോലൊരു കളിയില്‍ ഒരു ഒറ്റയാള്‍ പോരാട്ടത്തിന് സാധ്യത വളരെയേറെയാ‍ണെന്ന സത്യം ധോണിക്ക് അറിയാഞ്ഞിട്ടല്ല. എന്നാല്‍ അത്തരം ഞാണിന്‍‌മേല്‍കളിയിലൂടെ നേടുന്ന വിജയങ്ങള്‍ക്ക് ആയുസ് കുറവാണെന്ന തിരിച്ചറിവാണ് ധോണിയെ ഇങ്ങനൊരു അഭിപ്രായത്തിലേക്ക് നയിച്ചത്. ഒപ്പം, ഒരു ഒറ്റയാള്‍ പ്രകടനം ഒരിക്കലും ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കില്ലെന്ന ബോധവും. ഈ സംഘശക്തിയുടെ അഭാവമായിരുന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുടര്‍ന്ന ശാപവും.

ക്രിക്കറ്റിന് മെച്ചപ്പെട്ട സൌകര്യങ്ങളും പണവും ഉണ്ടായിട്ടും ഇന്നും ടീം റെക്കോഡുകളില്‍ നാം പിന്നിലാണ്. അടുത്തെത്തിയ പല വിജയങ്ങളും അസ്ഥിരമായ പ്രകടനം മൂലം നമുക്ക് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഈ പോരായ്മ മറികടക്കാന്‍ കുറഞ്ഞ കാലം കൊണ്ട് മികച്ച നായകന്‍ എന്ന പേര് സമ്പാദിച്ച ധോണിക്കായി എന്നുതന്നെയാണ് കിവീസിലെ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. ഇനി ഇത് നിലനിര്‍ത്തുക എന്നതായിരിക്കും ധോണി നേരിടുന്ന അടുത്ത വെല്ലുവിളി.

ആദ്യ ഏകദിനം നടന്ന നേപ്പിയറില്‍ മുതല്‍ ഇന്ത്യയുടെ ഈ കൂട്ടായ്മ ദൃശ്യമായിരുന്നു. മൂന്ന് ബാറ്റ്സ്മാരുടെ അര്‍ദ്ധസെഞ്ച്വറികളോടെയാണ് ഇന്ത്യ അന്ന് കിവീസിനോടെ പൊരുതി നില്‍ക്കാനുള്ള സ്കോര്‍(273) നേടിയത്. ഏകദിനത്തിലെ ഭേദപ്പെട്ട സ്കോറായി മാത്രമേ ഈ സംഖ്യയെ കണക്കാക്കാനാകൂ. വിജയലക്‍ഷ്യം ചെറുതെന്ന് കരുതി ഉദാസീനരായി ഇറങ്ങിയ കിവീസിനെ എതിരേറ്റത് ഇന്ത്യന്‍ ബൌളിംഗിന്‍റെ മൂര്‍ച്ചയായിരുന്നു. 162 റണ്‍സിന് ന്യൂസിലാന്‍ഡിനെ അന്ന് ഇന്ത്യന്‍ ബൌളര്‍മാര്‍ കൂടാരം കയറ്റി.

സച്ചിന്‍റെ തകര്‍പ്പന്‍ പ്രകടനം അരങ്ങേറിയ ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തിലും ഉത്തരവാദിത്വം മുഴുവന്‍ ഒരാളില്‍ ഏല്‍‌പിക്കാന്‍ ഇന്ത്യ തയ്യാറായില്ല. അര്‍ദ്ധസെഞ്ച്വറികളുമായി ധോണിയും(68) യുവരാജും(87) സച്ചിന് കൂട്ടുനിന്നു. വിജയല‌ക്‍ഷ്യം പിന്തുടര്‍ന്ന കിവീസിനെ 334 റണ്‍സിന് പുറത്താക്കാനും ഇന്ത്യയ്ക്കായി. സഹീറും യുവരാജും ഹര്‍ഭജനും രണ്ട് വിക്കറ്റുകള്‍ വീതമാണ് അന്ന് വീഴ്ത്തിയത്.

പിന്നീട് ടെസ്റ്റിലായിരുന്നു ഈ കൂട്ടായ്മ പ്രകടമായത്. ഹാമില്‍ട്ടനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറിയിലൂടെ ഇന്ത്യയ്ക്ക് മുന്‍‌തൂക്കം നല്‍കിയപ്പോള്‍ രണ്ടാമിന്നിംഗ്സില്‍ കിവീസിന്‍റെ ആറ് വിക്കറ്റുകള്‍ കൊയ്തായിരുന്നു ഹര്‍ഭജന്‍ ഇന്ത്യയുടെ സഹായത്തിനെത്തിയത്. നേപ്പിയറില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വിജയം ഉറപ്പിച്ച ന്യൂസിലാന്‍ഡിനെ അതിശയിപ്പിച്ച് സമനില നേടിയെടുക്കാനായതും ടീം ഇന്ത്യയുടെ കൂട്ടായ്മ ഒന്നുകൊണ്ടു മാത്രമാണ്. ഫോളോ ഓണ്‍ വഴങ്ങി ബാറ്റിംഗിനിറങ്ങിയ അന്ന് ലക്ഷ്‌മണും ഗംഭീറും നേടിയ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ സമനില പിടിച്ചത്.

അവസാന ടെസ്റ്റ് നടന്ന വെല്ലിംഗ്ടണിലെയും സ്ഥിതി മറിച്ചായിരുന്നില്ല. കിവീസിന് മറികടക്കാവുന്നത് തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോര്‍(379). എന്നാല്‍ ന്യൂസിലാന്‍ഡിന്‍റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി സഹീര്‍ നിര്‍ണ്ണായക അവസരത്തില്‍ കൊടുങ്കാറ്റായി കീവീസിന്‍റെ ലീഡ് മോഹങ്ങള്‍ പൊലിഞ്ഞു. മൂന്ന് വിക്കറ്റുകള്‍ നേടി ഹര്‍ഭജനും സഹിറിന് പിന്തുണ നല്‍കി. ആ‍ദ്യ ഇന്നിംഗ്സിലെ തകര്‍ച്ച തിരിച്ചറിഞ്ഞ ഗംഭീറിന്‍റെ പ്രകടനം( 167) കൂടിയായപ്പോഴാണ് ഇന്ത്യ കളിയില്‍ മേധാവിത്വം നേടിയത്.

പരാജിതരാ‍യാണ് തുടങ്ങിയതെങ്കിലും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നേറാന്‍ ടീമിനായി എന്നത് ആഹ്ലാദകരമാണ്. ന്യൂസിലാന്‍ഡിലെ വാര്‍ത്താസമ്മേളനത്തില്‍ ധോണി പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. ന്യൂസിലാന്‍ഡിന് ഞങ്ങളെ തുടക്കത്തില്‍ തോ‌ല്‍‌പിക്കാന്‍ കഴിയുമായിരിക്കും എന്നാല്‍ പര്യടനത്തില്‍ മൊത്തമായി കീഴടക്കാമെന്ന് ഒരിക്കലും സ്വപ്നം കാണരുത്. ഇന്ത്യന്‍ നായകന്‍റെ ഈ വാക്കുകളും പ്രകടനത്തിലൂടെ തെളിയിച്ചുകൊടുക്കുകയായിരുന്നു ഇന്ത്യന്‍ ടീം.

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്‍റെ സമീപകാലത്തെ പ്രകടനം വീക്ഷിക്കുമ്പോള്‍ വണ്‍‌മാന്‍ഷോയില്‍ നിന്നും ടീം വര്‍ക്കിലേക്കുള്ള പരിവര്‍ത്തനം വ്യക്തമായി കാണാ‍ന്‍ സാധിക്കും. ഓസീസിനും ഇംഗ്ലണ്ടിനും എതിരെ അടുത്തിടെ നടന്ന ടെസ്റ്റുകളിലും ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനപരമ്പരയിലും ഈ സംഘബലമായിരുന്നു ഇന്ത്യയ്ക്ക് തുണയായത്.

നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ ഒറ്റപ്പെട്ട ഒറ്റയാള്‍പോരാട്ടങ്ങളില്‍ നിന്നും ടീം ഇന്ത്യയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ ധോണിക്ക് എത്തിക്കാനായെന്ന് തന്നെയാണ് ഈ വിജയങ്ങള്‍ പറയുന്നത്. ഒരു പക്ഷേ തന്‍റെ ദൌത്യത്തില്‍ ധോനി പൂര്‍ണ്ണമായി വിജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ധോണിയെ ഓര്‍ക്കുന്നത് തന്നെ ഈ സംഘബലം സാധ്യമാക്കിയതിന്‍റെ പേരിലാകും.

Share this Story:

Follow Webdunia malayalam