ജമൈക്ക: നിര്‍വ്വികാരനായ അമ്പയറാണ് സ്റ്റീവ് ബക്‌നര്‍. തീരുമാനങ്ങളില്‍ പുലര്‍ത്തുന്ന കൃത്യത മൂലം കരീബിയന്‍ ലോകകപ്പ് ഫൈനലിലും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റിനു പിന്നില്‍ നില്‍ക്കുക ബക്‌നറാണ്.
പിഴവറ്റ തീരുമാനങ്ങളിലൂടെ കളി നിയന്ത്രിക്കുന്ന ബക്‌നറുടെ അഞ്ചാം ലോകകപ്പ് ഫൈനലാണ്. ബക്‌നറിനൊപ്പം ഫീല്‍ഡില്‍ എത്തുക പാകിസ്ഥാന്‍ കാരനായ അലീം ദര്‍ ആണ്.
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ അമ്പയറാകുക എന്നത് സ്വപ്‌നം സത്യമായതിനു തുല്യമാണെന്നും ഫൈനലില്‍ നില്‍ക്കാന്‍ കഴിഞ്ഞു എന്നത് കൂടുതല്‍ പ്രത്യേകത നല്‍കുന്ന ഒന്നാണെന്നും ബക്‌നര്‍ വിലയിരുത്തുന്നു.
ബക്‌നര്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫൈനല്‍ നിയന്ത്രിച്ചിരിക്കുന്നത് ഡിക്കി ബേര്‍ഡൂം ഡേവിഡ് ഷെപ്പേര്‍ഡുമാണ്. ഇരുവരും മൂന്നു ഫൈനല്‍ നിയന്ത്രിച്ചു.161 മല്‍സരങ്ങള്‍ നിയന്ത്രിച്ച ബക്‌നര്‍ സ്വന്തം മണ്ണില്‍ ഒരു ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്നത് ഇതാദ്യമാണ്.