കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ്സിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (20:35 IST)
വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിന് തിരുവനന്തപുരം ഗ്രീൻഫീൽഡ്സ് സ്റ്റേഡിയം വേദിയാകും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് ടീം ഇന്ത്യ വെസ്റ്റിൻഡീസിനെ ഗ്രീൻഫീൽഡ്സിൽ നേരിടുക. 
 
രണ്ട് ടെസ്റ്റുകാളും അഞ്ച് ഏക ദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ഒക്ടോബർ നാലിന് ആരംഭിച്ച് നവംബർ 11 അവസാനിക്കുന്ന വിധത്തിലാണ് മത്സരങ്ങൾ. നേരത്തെ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയാത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.  
 
കലൂർ സ്റ്റേഡിയത്തിൽ ഐ എസ് എൽ മത്സരങ്ങളുടെ ഭാഗമായി സ്ഥാപിച്ച അന്താരാഷ്ട്ര ഫുട്ബോൾ ടർഫിന് ക്രിക്കറ്റ് മത്സരം നടത്തുന്നതിലൂടെ കേടുപടുകൾ സംഭവിക്കും എന്ന് വിവാദം ഉയർന്നതോടെയാണ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഗ്രീൻഫീൽഡ്സ് സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മെസിയില്ല, പകരം ക്രിസ്റ്റ്യാനോ ഇൻ- ഫിഫയുടെ മികച്ച താരങ്ങൾക്കുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചു