Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവരെ നേരിടാൻ ലോകത്ത് ഒരൊറ്റ ടീമേ ഉള്ളു, ഇന്ത്യ !

അവരെ നേരിടാൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ, കോഹ്ലിപ്പട എന്നാ സുമ്മാവാ?....

അവരെ നേരിടാൻ ലോകത്ത് ഒരൊറ്റ ടീമേ ഉള്ളു, ഇന്ത്യ !

ചിപ്പി പീലിപ്പോസ്

, വ്യാഴം, 26 ഡിസം‌ബര്‍ 2019 (13:04 IST)
ഐ സി സിയുടെ ക്രിക്കറ്റ് റാങ്കിങ്ങിനെതിരെ കടന്നാക്രമിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. നിലവിൽ ഇന്ത്യയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ, രണ്ടാമതും നാലാമതും എത്തിയ ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് വോൺ വിമർശനം ഉന്നയിച്ചത്. 
 
രണ്ടാം സ്ഥാനത്തും നാലാം സ്ഥാനത്തുമെത്താൻ പാകത്തിന് പ്രകടനങ്ങളൊന്നും തന്നെ ന്യൂസിലൻഡും ഇംഗ്ലണ്ടും നടത്തിയിട്ടില്ലെന്നാണ് വോൺ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ന്യൂസീലൻ‍ഡ് എങ്ങനെയാണ് ഇത്രയും പരമ്പകൾ ജയിക്കുന്നതെന്നു മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
 
കഴിഞ്ഞ മൂന്ന്, നാല് വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടും കഷ്ടപ്പെടുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ന്യൂസിലൻഡിനേക്കാളും മികച്ച ടീമാണ് ഓസ്ട്രേലിയയുടേത്. റാങ്കിങ്ങിൽ ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തായതു ശരിയല്ലെന്നും വോൺ പറയുന്നു. ഇന്ത്യയും ഓസ്ട്രേലിയയുമാണ് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകൾ.
 
ഓസ്ട്രേലിയയെ അവരുടെ പാളയത്തിൽ പോയി അവരെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന ഒറ്റ ടീമേ ലോകത്തുള്ളൂ, അത് ഇന്ത്യയാണ്. ഇന്ത്യ വീണ്ടും ഓസ്ട്രേലിയയിലേക്കു കളിക്കാൻ വരികയാണ്. അപ്പോൾ ഈ താരങ്ങളെല്ലാം ഫിറ്റായിരിക്കട്ടെ. ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയയുമായി മത്സരിക്കാൻ ഇന്ത്യയ്ക്കു മാത്രമേ സാധിക്കൂ എന്നും വോൺ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019ൽ ഇന്ത്യ കൈവിട്ടത് 21 ക്യാച്ചുകൾ!!