Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു, ഒരൊറ്റ ഓവറിലാണ് ഇന്ത്യ തോറ്റത്!

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (16:55 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടതിന്‍റെ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. ജയിക്കാമായിരുന്ന ഒരു പരമ്പരയാണ് കൈവിട്ടുപോയതെന്നതാണ് നിരാശയുടെ ആക്കം കൂട്ടുന്നത്. അഞ്ചാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍‌വി വിലയിരുത്തുമ്പോള്‍ ജസ്പ്രിത് ബൂമ്ര എറിഞ്ഞ ഒരൊറ്റ ഓവറിലാണ് പരമ്പര നഷ്ടം തന്നെയുണ്ടായത് എന്ന് വ്യക്തമാകുന്നു.
 
ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോള്‍ നാല്‍പ്പത്തിയെട്ടാം ഓവര്‍ എറിയാനെത്തിയത് ബൂമ്രയാണ്. അപ്പോള്‍ ഓസ്ട്രേലിയയുടെ സ്കോര്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 241. എന്നാല്‍ ബൂമ്ര എറിഞ്ഞ നാല്‍പ്പത്തിയെട്ടാം ഓവര്‍ ഓസീസിന് ചാകരയായി. 19 റണ്‍സാണ് ആ ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത്. നാല്‍പ്പത്തിയെട്ടാം ഓവര്‍ അവസാനിക്കുമ്പോള്‍ 260 ആയി ഓസ്ട്രേലിയയുടെ സ്കോര്‍.
 
നാല് ബൌണ്ടറികളാണ് ആ ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത്. അതില്‍ ഒരെണ്ണം തീര്‍ത്തും അനാവശ്യവും. ബൂമ്രയുടെ ഈ ധാരാളിത്തമില്ലായിരുന്നെങ്കില്‍ ഓസീസ് സ്കോര്‍ 250നുള്ളില്‍ നിര്‍ത്താമായിരുന്നു. 
 
എന്നാല്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ 10 ഓവറും എറിഞ്ഞ ബൌളര്‍മാരില്‍ റണ്‍ പിശുക്ക് കാട്ടിയത് ബൂമ്ര തന്നെയാണ്. 39 റണ്‍സ് മാത്രമാണ് 10 ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത്. നാല്‍പ്പത്തിയെട്ടാമത്തെ ഓവറില്‍ ബൂമ്ര 19 റണ്‍സ് വിട്ടുകൊടുക്കാതിരിക്കുകയും നമ്മുടെ ബാറ്റ്‌സ്മാന്‍‌മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് വീശുകയും ചെയ്തിരുന്നെങ്കില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ കൈവശമിരിക്കുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

India vs Bahrain AFC qualifiers: അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ശക്തരായ ബഹ്റൈനെ തകർത്ത് ഇന്ത്യൻ ചുണക്കുട്ടികൾ, ഗോളടിച്ച് മലയാളി താരവും

അടുത്ത ലേഖനം
Show comments