Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീരവ് മോദിയുടെ തട്ടിപ്പു വിവരങ്ങള്‍ ആരാഞ്ഞ് ഇന്ത്യക്ക് മൂന്ന് തവണ കത്തയച്ചിട്ടും രേഖകൾ നൽകിയില്ല, നടപടികൾ നിർത്തിവച്ച് ബ്രിട്ടൻ

മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ നൽകണമെന്ന ബ്രിട്ടന്‍റെ ആവശ്യം ഇന്ത്യ അവഗണിച്ചതോടെയാണ് നടപടി.

നീരവ് മോദിയുടെ തട്ടിപ്പു വിവരങ്ങള്‍ ആരാഞ്ഞ് ഇന്ത്യക്ക് മൂന്ന് തവണ കത്തയച്ചിട്ടും രേഖകൾ നൽകിയില്ല, നടപടികൾ നിർത്തിവച്ച് ബ്രിട്ടൻ
, ചൊവ്വ, 12 മാര്‍ച്ച് 2019 (17:28 IST)
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നു 13,500 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെയുളള നടപടികൾ ബ്രിട്ടൻ വിർത്തിവെച്ചു. മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ നൽകണമെന്ന ബ്രിട്ടന്‍റെ ആവശ്യം ഇന്ത്യ അവഗണിച്ചതോടെയാണ്  നടപടി.
 
ഗുരുതര തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഓഫീസ് മൂന്ന് തവണയാണ് പിടികിട്ടാപ്പുള്ളി നീരവ് മോദിയുടെ തട്ടിപ്പു വിവരങ്ങള്‍ ആരാഞ്ഞ് ഇന്ത്യക്ക് കത്തയച്ചത്. മൂന്ന് കത്തുകള്‍ക്കും ഇന്ത്യ മറുപടി നല്‍കിയില്ല. ഇതിന് പുറമേ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവ് ശേഖരാണര്‍ഥം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ബ്രിട്ടന്‍ സംഘത്തിന്‍റെ താത്പര്യത്തോടും ഇന്ത്യ  പ്രതികരിച്ചില്ല. ഇതേ തുടർന്നാണ് നീരവ് മോദിക്കെതിരായ കേസില്‍ ബ്രിട്ടന്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചത്.
 
നീരവ് മോദി പുതിയ വജ്ര വ്യവസായം തുടങ്ങിയ വിവരം ടെലഗ്രാഫ് പത്രം കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1200 കോടി രൂപയും യുവമോർച്ച അദ്ധ്യക്ഷ പദവിയും ബിജെപി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി ഹാർദിക് പട്ടേൽ