കന്നിസെഞ്ചുറിയുമായി ജഡേജയും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മൂവർ സംഘത്തിന്റെ ‘വൻ‌മതിലിൽ’ അന്തംവിട്ട് ആരാധകർ

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (14:55 IST)
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റ താരം പൃഥ്വി ഷാ സെഞ്ചുറി അടിച്ചത് കണ്ട് കണ്ണ് തള്ളിയവർക്ക് വീണ്ടുമൊരു സന്തോഷവാർത്ത. കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഓൾ‌റൌണ്ടർ രവീന്ദ്ര ജഡേജയും ആരാധകരെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. 
 
പൃഥ്വി ഷാ (134), ക്യാപ്റ്റൻ വിരാട് കോഹ്ലി (139), രവീന്ദ്ര ജഡേജ (100 പുറത്താകാതെ) എന്നീ മൂവർസംഘത്തിന്റെ സെഞ്ചുറി പ്രകടനത്തിനൊപ്പം മറ്റ് താരങ്ങളുടെ പ്രകടനം കൂടി ആകുമ്പോൾ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ സമ്മാനിച്ചത് കൂറ്റൻ സ്കോർ(649).
 
132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.
 
രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്‌സുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിൻഡീസിനെതിരെ ഇന്ത്യയെ രക്ഷിച്ച ഇന്നിങ്ങ്സ്, ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു

എം.എസ്.ധോണിക്ക് 1000 രൂപ പിഴ; കാരണം 'ഓവർ സ്പീഡ്'

ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണി ഇന്ത്യ പൊട്ടിക്കണം, അഭിഷേകിന് നിര്‍ണായക റോള്‍, ഉപദേശവുമായി പൂജാര

പൂർണ ആത്മവിശ്വാസത്തിലാണ്, ഇന്ത്യയെ തകർക്കാൻ ഞങ്ങൾക്കാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സാം കറൻ

ഹോം കമിങ്, ചിന്നസ്വാമിയിൽ 5 മത്സരങ്ങൾ കളിക്കുമെന്ന് ആർസിബി

അടുത്ത ലേഖനം
Show comments