അരങ്ങേറ്റ ടെസ്‌റ്റിൽ സെഞ്ചുറിയുമായി പൃഥ്വി ഷാ പുറത്ത്
അരങ്ങേറ്റ ടെസ്‌റ്റിൽ സെഞ്ചുറിയുമായി പൃഥ്വി ഷാ പുറത്ത്
Publish Date: Thu, 04 Oct 2018 (14:32 IST)
Updated Date: Thu, 04 Oct 2018 (14:33 IST)
വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. എന്നാൽ തിളങ്ങിയത് പൃഥ്വിയാണ്. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പതിനെട്ടുകാരന്‍ പൃഥ്വി സെഞ്ചുറി നേടി ഇന്ത്യ്ൻ താരമായി. 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് ഷായുടെ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷാ സ്വന്തം പേരിലാക്കി. ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. നാല് പന്തില്‍ പൂജ്യം റണ്‍സുമായി ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മടങ്ങി. ഷാനോന്‍ ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രാഹുൽ.
ജൂനിയര്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ പൃഥ്വി ഷാ ഇംഗ്ലണ്ടിനെതിരെ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന് പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.
അതേസമയം, 2014-ന് ശേഷം ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലെത്തുമ്പോൾ കെമര്‍ റോച്ച് ഇല്ലാതെയാണ് ഇവർ മത്സരത്തിനിറങ്ങുന്നത്. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‌വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്.