ധോണി ബിജെപി വിട്ടു, കോൺഗ്രസിൽ ചേർന്നു; കളി നിർത്തിയാൽ ലക്ഷ്യം രാഷ്ട്രീയം ?!

വ്യാഴം, 24 ജനുവരി 2019 (10:50 IST)
ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി ‘രാഷ്ട്രീയക്കാരനായി’ മാറുന്ന ചില സമയമുണ്ട്. ധോണി ബിജെപിയിൽ ചേർന്നുവെന്നും റാഞ്ചിയിൽ മത്സരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് പിന്നീട് വ്യക്തമായി. 
 
ഇപ്പോൾ ലോക‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇത്തവണ, ധോണി മത്സരിക്കുന്നത് കോൺഗ്രസിനൊപ്പമാണ്. കഴിഞ്ഞ തവണ ബിജെപിക്കാർ ധോണിയെ കടമെടുത്തത് അദ്ദേഹത്തിന്റെ ജനപിന്തുണ കണ്ട് കൊണ്ടായിരുന്നു. ഇത്തവണ ‘ബിജെപിയുടെ കോള്ളരുതായ്മ തിരിച്ചറിഞ്ഞ മഹി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു’ എന്ന് പറഞ്ഞാണ് കോൺഗ്രസ് ‘വ്യാജന്മാർ’ ധോണിയെ ഏറ്റെടുത്തിരിക്കുന്നത്. 
 
ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് ധോണി സജീവ രാഷ്ട്രീയഥ്റ്റിലേക്കിറങ്ങുകയാണെന്ന് വരെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. വാർത്തകളിൽ കള്ളത്തരം കാണിച്ചാണ് തെരഞ്ഞെടുപ്പിലേക്ക് പലരും പ്രചാരണം നടത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോഹ്ലി ഔട്ട്, ഇനി ഹിറ്റ്മാന്റെ നായകത്വം!