ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച നായകനാണ് മഹേന്ദ്രസിംഗ് ധോണി. 2004 ഡിസംബറിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.
ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി കളിച്ചു. ടെസ്റ്റുകളിൽനിന്ന് 4876 റൺസ് നേടി. ശരാശരി 38.09 ആണ്. ഏകദിനങ്ങളിൽനിന്ന് 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. ശരാശരി 50.57. ട്വന്റി20 മൽസരങ്ങളിൽനിന്ന് 1617 റൺസ് ധോണി നേടി. ശരാശരി 37.60 ആണ്.
ടെസ്റ്റുകളിൽ ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 10 സെഞ്ചുറിയും 73 അർധസെഞ്ചുറിയുമാണ് ഏകദിനത്തിലെ നേട്ടം. ട്വന്റി20 മൽസരങ്ങളിൽ രണ്ട് അർധസെഞ്ചുറികൾ.
ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമാണ് ധോണിയുടെ സമ്പാദ്യം. ഏകദിനത്തിൽ 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും.