Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിനായി വാദിച്ചത് ആ സൂപ്പർതാരം, മത്സരിപ്പിക്കാതിരിക്കാനാകില്ല? ട്വിസ്റ്റ് !

ധവാൻ മാത്രമല്ല കാരണം...

സഞ്ജുവിനായി വാദിച്ചത് ആ സൂപ്പർതാരം, മത്സരിപ്പിക്കാതിരിക്കാനാകില്ല? ട്വിസ്റ്റ് !

ചിപ്പി പീലിപ്പോസ്

, ബുധന്‍, 22 ജനുവരി 2020 (14:00 IST)
ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ ശിഖർ ധവാന് പരിക്കേറ്റത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ, അത് വീണ്ടും ഭാഗ്യം തുണച്ചത് സഞ്ജു സാംസണിനെയാണ്. ഈ മാസം 24 ന് ആരംഭിക്കുന്ന ന്യുസിലാൻഡ് പര്യടനത്തിൽ നിന്ന് ഇടത് തോളിനേറ്റ പരിക്കിനെ തുടർന്ന് ധവാനെ ഒഴിവാക്കുകയും പകരം ടി20യിൽ സഞ്ജുവിനെയും ടി20യിൽ പൃഥ്വി ഷായെയും ഉൾപ്പെടുത്തുകയും ചെയ്തു.   
 
ഒരിക്കൽ കൂടി സഞ്ജുവിന് ഭാഗ്യം തുണച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ക്കുളള പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടംപിടിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് സഞ്ജുവിനായി വാദിച്ചത്. ഗാംഗുലിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സഞ്ജുവിനെ തന്നെ ടി20യില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
 
ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് സ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരത്തില്‍ രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന. അതും ആദ്യ പന്തിൽ തന്നെ സിക്സ്. രണ്ടാം പന്തിൽ ഔട്ട്. 
 
പിന്നീട് ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദാദയുടെ ഇടപെടലിനെ തുടർന്ന് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതിനാൽ മത്സരിപ്പിക്കുമെന്ന് തന്നെയാണ് വിശ്വാസം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'42 റണ്‍സിന് എറിഞ്ഞിട്ടു, അഞ്ചോവറിൽ അടിച്ചെടുത്തു' ജപ്പാനെ നാണംകെടുത്തി ഇന്ത്യൻ ചുണക്കുട്ടികൾ