Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവർ 2 പേരുമാണ് അയ്യരുടെ ഹീറോസ് !

അവർ 2 പേരുമാണ് അയ്യരുടെ ഹീറോസ് !

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 27 ജനുവരി 2020 (16:11 IST)
ന്യൂസിലാൻഡിനെതിരെ നടന്ന 2 ടി20യിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതിൽ ശ്രേയസ് അയ്യരുടെ പങ്ക് ചെറുതല്ല. ആദ്യ കളിയില്‍ 58 റണ്‍സോടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പട്ട ശ്രേയസ് രണ്ടാമത്തെ മല്‍സരത്തില്‍ 44 റണ്‍സുമെടുത്ത് ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. 
 
റണ്‍ അടിച്ചെടുക്കുന്ന കാര്യത്തിൽ ആരാണ് തന്റെ ഹീറോയെന്ന് വ്യക്തമാക്കുകയാണ് ശ്രേയസ്.  നായകന്‍ കോലിയെയാണ് ശ്രേയസ് ആദ്യം പറയുന്നത്. കോലിയുടെ പ്രകടനം കണ്ടാണ് റണ്‍ ചേസിനെക്കുറിച്ചു കൂടുതല്‍ പഠിച്ചെടുത്തത്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ എത്ര പന്തില്‍ എത്ര റണ്‍സാണ് ടീമിനു വിജയിക്കാന്‍ വേണ്ടതെന്നു കൃത്യമായ ധാരണയുണ്ടായിരിക്കണം. കോലിയാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം. റൺ അടിച്ചെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കോഹ്ലിക്ക് നല്ല പ്ലാനുണ്ട്. പലതും താന്‍ പഠിച്ചെടുത്തത് കോലിയില്‍ നിന്നാണെന്ന് അയ്യർ പറയുന്നു. 
 
കോഹ്ലിക്ക് പിന്നാലെ താരം പറയുന്നത് ഉപനായകൻ രോഹിത് ശർമയെ ആണ്. അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലാക്കുന്ന താരമാണ് രോഹിത്. കോലിയെയും രോഹിത്തിനെയും പോലുള്ളവര്‍ യുവതാരങ്ങള്‍ക്കു മാതൃകയാണ്. ഇന്ത്യക്കു വേണ്ടി 15 ഏകദിനങ്ങളിലും 19 ടി20കളിലും കളിച്ചു കഴിഞ്ഞ ശ്രേയസ് നാലാം നമ്പറില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശകർക്ക് തെറ്റ് പറ്റിയെന്ന് തെളിയിക്കേണ്ടത് പന്തിന്റെ മാത്രം കടമ: പന്തിന് ഉപദേശവുമായി ഇന്ത്യൻ ഇതിഹാസ താരം