Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയല്ല, അത് ഉമേഷാണ് !

Rohit Sharma

ജീവന്‍ ജോര്‍ജ്ജ്

, ശനി, 16 നവം‌ബര്‍ 2019 (16:33 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ സമാനതകളില്ലാത്ത വിജയനിമിഷങ്ങളിലൂടെയാണ് ടീം ഇന്ത്യ കടന്നുപോകുന്നത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.
 
ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു ഈ ടെസ്റ്റില്‍. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ത്യയ്ക്ക് മറ്റൊരു ഹിറ്റ്‌മാനെ ലഭിച്ചു. പേസ് ബൌളര്‍ ഉമേഷ് യാദവാണ് ബംഗ്ലാദേശ് ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യന്‍ ആരാധകരുടെ കൈയടി നേടിയത്.
 
വെറും 10 പന്തുകള്‍ മാത്രം നേരിട്ട ഉമേഷ് നേടിയത് പുറത്താകാതെ 25 റണ്‍സ്. ഇതില്‍ മൂന്ന് പടുകൂറ്റന്‍ സിക്സറുകളും ഒരു ബൌണ്ടറിയും ഉള്‍പ്പെടുന്നു. 
 
ബൌളര്‍ എന്ന നിലയിലും ഉമേഷ് യാദവ് തിളങ്ങി. രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി നാലുവിക്കറ്റുകളാണ് ഉമേഷിന്‍റെ സമ്പാദ്യം. ഓരോ ടെസ്റ്റ് കഴിയുമ്പോഴും വിശ്വസിക്കാവുന്ന ഓള്‍‌റൌണ്ടര്‍ എന്ന നിലയിലേക്ക് വളരുകയാണ് ഉമേഷ് യാദവ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി വിരമിച്ചേ മതിയാകൂ എന്നുള്ളവർക്ക് തിരിച്ചടി, തലയെന്നാൽ സുമ്മാവാ? - അതെന്താലും സംഭവം പൊളിച്ചു!