ഇന്ത്യന്‍ ബാറ്റിംഗ് കരുത്ത് സച്ചിന്‍-ഗാംഗുലി-ദ്രാവിഡ് സഖ്യം ട്വന്‍റി ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാകാന്‍ പറഞ്ഞ ന്യായീകരണം ‘യുവാക്കളുടെ ക്രിക്കറ്റ്’ എന്നായിരുന്നു. അങ്ങനെയാനെങ്കില്‍ മനസ്സില്‍ കരുത്തും ചൂടും കാത്തുസൂക്ഷിക്കുന്ന യുവനിരയുടെ നിറഞ്ഞാട്ടത്തിനു സെപ്തംബര്‍ 11 മുതല്‍ ദക്ഷിണാഫ്രിക്ക സാക്ഷിയാകും.
കരുത്തന്‍മാരെ ഒഴിവാക്കി നവ ചൈതന്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ടീമുകള്‍ ട്വന്‍റിയെ സമീപിക്കുന്നത്.ഒരോ സൈഡും ഇരുപത് ഓവറുകളില്‍ നടത്തുന്ന ഹാര്‍ഡ് ഹിറ്റിംഗ് കൂടുതല്‍ രസകരമാകും എന്ന പ്രതീക്ഷയിലാണ് ഐ സി സി ഏകദിനരാജ്യങ്ങള്‍ക്കായി ആദ്യ രാജ്യാന്തര ട്വന്‍റി ലോകകപ്പ് സംഘടിപ്പിക്കുന്നത്.
തട്ടിയും മുട്ടിയും ഇഴഞ്ഞു നീങ്ങുന്ന എട്ടു മണിക്കൂര്‍ ക്രിക്കറ്റിനേക്കാള്‍ മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്റിംഗ് ജ്വലനം ലോകകപ്പോടെ കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചേക്കാം. ഏകദിനത്തിന്‍റെ നീണ്ട വിരസത ഒഴിവാക്കാന്‍ ഇംഗ്ലണ്ടിലെ കൌണ്ടി ടീമുകള്‍ 2003 ല്‍ അവതരിപ്പിച്ച ക്രിക്കറ്റിന്‍റെ പരിഷ്കൃത രൂപം ഏറെ ജനകീയമാകാന്‍ കാല താമസം നേരിട്ടില്ല.
ഇംഗ്ലണ്ടും വെയിത്സ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നാണ് ട്വന്‍റി അവതരിപ്പിച്ചത്. സ്ലോഗ് ഓവറിനു ശേഷം വരുന്ന ബോറിംഗ് ഒഴിവാക്കിയുള്ള ക്രിക്കറ്റ് എന്ന സങ്കല്‍പ്പത്തില്‍ നിന്നുമാണ് ട്വന്‍റി മത്സരങ്ങളുടെ പിറവി. 20 ഓവറുകള്‍ വീതമുള്ള രണ്ട് ഇന്നിംഗ്‌സ് കളിക്കുന്ന ആദ്യ ട്വന്‍റി പ്രൊഫഷണലായി കളിച്ചത് പിന്നെയും ഒരു വര്‍ഷത്തിനു ശേഷമായിരുന്നു. അതിനും ശേഷം 2005 ലാണ് രാജ്യാന്തരമായി കളി തുടങ്ങിയത്.
2004 ജൂലായ് 15 ന് കൌണ്ടി ടീമുകളായ മിഡില്‍ എക്‍സും സറെയും കളിച്ച ആദ്യ കൌണ്ടി മത്സരം. ചരിത്രത്തില്‍ തന്നെ കാണികളുടെ എണ്ണത്തില്‍ സമ്പുഷ്ടമായിരുനു ഈ മത്സരം. 26,500 പേര്‍. 1953 ല്‍ ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ കാണാന്‍ ലോര്‍ഡ്‌സിലെത്തിയ കാണികളേക്കാള്‍ കൂടുതല്‍.
90
മിനിറ്റ് ആവേശം പകരുന്ന ഫുട്ബോളിനൊപ്പം നില്‍ക്കുന്ന വേഗമാര്‍ന്ന ക്രിക്കറ്റ് എന്നതാണ് ട്വന്‍റി. ഒട്ടേറെ രസങ്ങളും ഈ ക്രിക്കറ്റിനുണ്ട്. സാധാരണ ക്രിക്കറ്റിന്‍റെ നിയമങ്ങള്‍ക്കൊപ്പം ചെറിയ കൂട്ടിച്ചെര്‍ക്കലുകളും പരിഷ്ക്കാരങ്ങളും അത്രമാത്രം.മൂന്നു മണിക്കൂറാണ് ട്വന്‍റിക്ക് അനുവദിച്ചിരിക്കുന്ന സമയം. ഓരോ ടീമുകളുടെ ഇന്നിംഗ്‌സിനും 75 മിനിറ്റു വീതം നീളം. ക്രീസിനു വെളിയില്‍ കടന്നു ബൌളര്‍ നോ ബോള്‍ ബൌള്‍ ചെയ്‌താല്‍ രണ്ടു റണ്‍സ് അനുവദിക്കപ്പെടുന്നു. അടുത്ത പന്തില്‍ ബാറ്റ്‌സ്‌മാന് ഫ്രീ ഹിറ്റാണ് അനുവദിക്കുക. റണ്ണൌട്ട് മാത്രമേയുള്ളൂ.
ഒരു ബൌളര്‍ക്ക് ഒരു ഇന്നിംഗ്‌സില്‍ പരമാവധി എറിയാന്‍ കഴിയുന്നത് നാല് ഓവറുകളാണ്. കൂടുതല്‍ പന്തുകള്‍ എറിഞ്ഞോ അല്ലാതെയോ സമയം നഷ്ടപ്പെടുത്തിയാല്‍ എതിര്‍ ടീമിന് അഞ്ചു റണ്‍സ് പെനാല്‍റ്റി വിധിക്കാന്‍ അമ്പയര്‍ക്ക് അധികാരമുണ്ട്. 75 മിനിറ്റുകള്‍ക്കകം ഓവറുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാറ്റിംഗ് ടീമിന്‍റെ റണ്ണിനൊപ്പം ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കും.
അതു പോലെ തന്നെ ലെഗ് സൈഡില്‍ അഞ്ചു ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. ആദ്യ ആറ് ഓവറുകളില്‍ 30 വാര സര്‍ക്കിളിനു പുറത്ത് രണ്ടു ഫീല്‍ഡര്‍മാര്‍ നില്‍ക്കും. ആറ് ഓവറുകള്‍ കഴിഞ്ഞാലും അഞ്ചു ഫീല്‍ഡര്‍മാര്‍ക്കേ വെളിയില്‍ നില്‍ക്കാനാകൂ.
സ്കോര്‍ തുല്യതയിലായാല്‍ ഫുട്ബോളിലെ പെനാല്‍റ്റി ഷൂട്ടൌട്ട് പോലെ ബൌള്‍-ഔട്ട് ഫലം തീരുമാനിക്കും.രണ്ടു ടീമിലെയും അഞ്ചു ബൌളര്‍മാര്‍ക്ക് ബാറ്റ്‌സ്‌മാനില്ലാത്ത വിക്കറ്റിലേക്ക് രണ്ടു പന്തുകള്‍ വീതം എറിയാനാകും. ഇതും തുല്യമായാല്‍ സഡന്‍ ഡെത്ത്. ഇവിടെ ഒരോ പന്തു വീതമാണ് എറിയുക.
സായിപ്പന്‍മാരുടെ പരിഷ്ക്കാരങ്ങള്‍ അടിമ രാജ്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ അല്‍പ്പം കാലതാമസം വരുന്നത് സ്വാഭാവികമാണല്ലോ. ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ 2005 ല്‍ മത്സരങ്ങള്‍ കളിച്ചു തുടങ്ങിയപ്പോള്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് ഏഷ്യന്‍ ടീമുകളും വെസ്റ്റിന്‍ഡീസും ട്വന്‍റിയെ സ്വീകരിച്ചത്. ഹാര്‍ഡ് ഹിറ്റര്‍മാര്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന ട്വന്‍റിയില്‍ ഇതിനകം തന്നെ പല ഹീറോകളും ഉദയം ചെയ്‌തിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ ഓസീസ് നേടിയ 221/5 അണ് രാജ്യാന്തര മത്സരത്തിലെ മികച്ച ടീം സ്കോര്‍. ഇതേ മത്സരത്തില്‍ ഓസീസ് 14 സിക്സറുകള്‍ അടിച്ചുകൂട്ടി 2005 ല്‍ ഓസീസിനെ 100 റണ്‍സിനു ഇംഗ്ലണ്ടു തകര്‍ത്തതാണ് മികച്ച ജയം.ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ പത്തു വിക്കറ്റിനു പരാജയപ്പെടുത്തിയതും പെടും. 2005 ല്‍ കിവീസിനെ അടിച്ചു പറത്തി റിക്കി പോണ്ടിംഗ് നേടിയ 98 ആണ് മികച്ച വ്യക്തിഗത സ്‌കോര്‍. ശ്രീലങ്കയുടെ നാലു വിക്കറ്റുകള്‍ 22 റണ്‍സിനു 2006 ജൂണില്‍ വീഴ്ത്തിയ ഇംഗ്ലീഷ് ബൌളര്‍ കോളിംഗ് വുഡ് മികച്ച ബൌളിംഗ് നേട്ടം നടത്തി.
2005 ല്‍ പാകിസ്ഥാനെതിരെ മികച്ച കൂട്ടുകെട്ടിലൂടെ 132 റണ്‍സ് നേടിയതാണ് മികച്ച കൂട്ടുകെട്ട്. 2006 ല്‍ ഒരു മെയ്‌ഡന്‍ ഓവറില്‍ രണ്ടു ഇംഗ്ലീഷ് വിക്കറ്റ് പിഴുത പാകിസ്ഥാന്‍റെ മുഹമ്മദ് ആസിഫിന്‍റെ നേട്ടവും ട്വന്‍റി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
പുതിയ നൂറ്റാണ്ടിന്‍റെ ക്രിക്കറ്റ് എന്ന പേരില്‍ വരുന്ന ട്വന്‍റി കളിക്കാന്‍ ഓരോ രാജ്യത്തിനും സ്പെഷ്യലിസ്റ്റുകള്‍ വരെ ഇപ്പോഴുണ്ട്. കളി കൂടുതല്‍ ആകര്‍ഷകവും ജനകീയവുമാക്കാന്‍ അന്താരാഷ്ട്ര ഒളിംപിക്‍സ് കമ്മറ്റിയുടെ അംഗീകാരം തേടാനും ഒളിമ്പിക്‍സില്‍ ട്വന്‍റി ഉള്‍പ്പെടുത്താനുമുള്ള നീക്കത്തിലാണ് ഐ സി സി.
Follow Webdunia malayalam