Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്‍ പുതിയ ക്ലബില്‍ ഒറ്റക്ക്!

സച്ചിന്‍ പുതിയ ക്ലബില്‍ ഒറ്റക്ക്!
സിഡ്‌നി , ചൊവ്വ, 5 ഫെബ്രുവരി 2008 (17:39 IST)
WDFILE
ഏകദിന ക്രിക്കറ്റില്‍ 16000 റണ്‍സ് നേടിയവരുടെ ക്ലബില്‍ സച്ചിന്‍ ഒറ്റക്കാണ്!. കാരണം ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് സച്ചിന്‍. സച്ചിന്‍റെ പിറകിലുള്ള സനത് ജയസൂര്യ നാലായിരത്തിലധികം റണ്‍സ് പിറകിലാണ്.

ബ്രിസ്‌ബെനില്‍ ത്രിരാഷ്‌ട്ര സീരീസില്‍ ശ്രീലങ്കക്ക് എതിരെ നടന്ന മത്സരത്തിലാണ് സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ സുപ്രധാനമായ ഈ നാഴികക്കല്ല് പിന്നിട്ടത്. പാകിസ്ഥാനെതിരെ 1989 ഡിസംബര്‍ 18 ന് ഏകദിനത്തില്‍ അരങ്ങേറിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റെക്കോഡുകള്‍ നേടുമ്പോള്‍ ഇന്ത്യക്കാര്‍ ഞെട്ടാറില്ല.

എന്തുകൊണ്ടെന്നാല്‍ റെക്കോഡ് വേട്ട സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കിയ മറ്റൊരു ക്രിക്കറ്റ് താരം ലോകത്ത് ഉണ്ടായേന്ന് സംശയമാണ്. റെക്കോഡുകള്‍ തകരുകയും തകരാതിരിക്കുകയും ചെയ്യാം. എന്നാല്‍ സച്ചിന്‍റെ ബാറ്റിംഗ് സൌന്ദര്യം ആര്‍ക്കും മറക്കാന്‍ കഴിയില്ല. സച്ചിന്‍ ഏകദിനത്തില്‍ 10000 റണ്‍സ് തികച്ചത് 2001 ല്‍ ഓസ്‌ട്രേലിയക്ക് എതിരെയാണ്.

സച്ചിന്‍റെ ആദ്യ സെഞ്ച്വറി ഓസ്‌ട്രേലിയക്ക് എതിരായിരുന്നു. കൊളംബോയില്‍ വച്ച് അദ്ദേഹം 79 ബോളില്‍ നിന്നാണ് സെഞ്ച്വറി തികച്ചത്. 1996 ലെ ലോകകപ്പില്‍ സച്ചിന്‍ തകര്‍ത്താടി. ആ ലോകകപ്പില്‍ സച്ചിന്‍ രണ്ട് സെഞ്ച്വറികളാണ് നേടിയത്. റെക്കോര്‍ഡുകള്‍ക്ക് പുറമെ ദുര്‍ഭാഗ്യവും ഈ തീരത്തിന്‍റെ കൂ‍ടെപ്പിറപ്പാണ്.

സച്ചിന്‍ 23 തവണയാണ് 90 നും 100 നും ഇടയില്‍ വച്ച് പുറത്തായത്. 12 വര്‍ഷത്തെ തന്‍റെ ഏകദിന ക്രിക്കറ്റ് ജീവിതത്തിനിടയില്‍ സച്ചിന്‍ 38 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 55. 57 ശരാശരിയുള്ള സച്ചിന്‍റെ ഏകദിന ശരാശരി 44.21 ആണ്. പുതിയ ഐ.സി.സി റാങ്കിങ്ങില്‍ സച്ചിന്‍ എട്ടാം സ്ഥാനത്താണ്.

Share this Story:

Follow Webdunia malayalam