Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന പരമ്പര: ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന പരമ്പര: ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു
ചെന്നൈ , വ്യാഴം, 15 ഒക്‌ടോബര്‍ 2009 (13:24 IST)
PRO
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരുക്ക് മൂലം കുറച്ചുനാളായി വിട്ടുനിന്ന വീരേന്ദര്‍ സെവാഗും ചാമ്പ്യന്‍സ് ട്രോഫിക്കിടെ പരുക്കേറ്റ യുവരാജ് സിംഗും ടീമില്‍ തിരിച്ചെത്തി.


രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോം‌പാക് കപ്പിലൂടെ ഏകദിനത്തിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ദ്രാവിഡിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ആര്‍ പി സിംഗും യൂസഫ് പത്താനും ഒഴിവാക്കപ്പെട്ടു. ദിനേശ് കാര്‍ത്തിക്കിനും സ്ക്വാഡില്‍ ഇടം പിടിക്കാനായില്ല.

മുനാഫ് പട്ടേല്‍ തിരിച്ചെത്തിയിട്ടുണ്ട്. പതിനഞ്ചംഗ സ്ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പ്രാഥമിക റൌണ്ട് പോലും കടക്കാതെ പുറത്താകുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ടീമിന്‍റെ തെരഞ്ഞെടുപ്പ്. നിലവാരമില്ലാത്ത ബൌളിംഗായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിധിയെഴുതിയത്. ഈ പോരായ്മ മറികടക്കാനാണ് മുനാഫിനെ ടീ‍മിലേക്ക് തിരികെ വിളിച്ചത്.

Share this Story:

Follow Webdunia malayalam